Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ:ലാറ്റിൻ അമേരിക്കയിലെ ഗുയാനയിലെ 2 ബ്ലോക്കുകളിൽ പര്യവേക്ഷണത്തിനും ഉൽപാദനത്തിനുമുള്ള അവകാശം ഖത്തർ പെട്രോളിയം സ്വന്തമാക്കി. ഗുയാനയിലെ ഓഫ്‌ഷോറിലുള്ള രണ്ട് ബ്ലോക്കുകളിലായി, പങ്കാളികളായ ടോട്ടലിന്റെ 40 ശതമാനം ഓഹരികൾ വീതമാണ് ഖത്തർ പെട്രോളിയം വാങ്ങിയത്.

ഗുയാനയിലെ ഒറിൻഡുയെക് ബ്ലോക്കിലും കനുകു ബ്ലോക്കിലുമായാണ് ഓഹരി സ്വന്തമാക്കിയത്. ഇതുസംബന്ധിച്ച് ടോട്ടലുമായി കഴിഞ്ഞ ദിവസമാണ് കരാർ ഒപ്പുവച്ചത്. ഗുയാന സർക്കാരിന്റെ അംഗീകാരം ലഭിക്കുന്നതോടെ ഖത്തർ പെട്രോളിയത്തിന് പര്യവേക്ഷണവും ഉൽപാദനവും തുടങ്ങാം.  

  രണ്ട് ബ്ലോക്കുകളിലുമായി ഈ വർഷം 3 കിണറുകൾ ഖനനം ചെയ്യാനാണ് പദ്ധതിയെന്ന് ഖത്തർ പെട്രോളിയം പ്രസിഡന്റും ഊർജ സഹമന്ത്രിയുമായ സാദ് ശെരീദ അൽകാബി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കെനിയയിലെ 3 ബ്ലോക്കുകളിൽ പര്യവേക്ഷണം നടത്താൻ ഖത്തർ പെട്രോളിയം എനി, ടോട്ടൽ കമ്പനികളുമായി കരാർ ഒപ്പുവച്ചത്.   


Top