News Desk

2021-05-16 06:17:11 pm IST
ദോഹ: ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ ഈ വര്‍ഷം അവസാനത്തോടെ പുതിയ അഞ്ച് ബസ് സ്റ്റേഷനുകള്‍ കൂടി വരുമെന്ന് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാല്‍ ചൂണ്ടിക്കാട്ടി. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഖത്തര്‍ ലോകകപ്പുമായി ബന്ധപെട്ട് രാജ്യത്തെ പൊതു ഗതാഗതം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പരിസ്ഥിതി സൗഹാര്‍ദ്ദ ഇലക്ട്രിക് ബസുകള്‍ക്ക് പ്രത്യേക ചാര്‍ജിങ് സ്റ്റേഷനുകള്‍ ഈ ബസ് സ്റ്റേഷനുകളില്‍ സജ്ജീകരിക്കും. രണ്ട് ബില്യണ്‍ റിയാലാണ് ഈ പദ്ധതിയുടെ ആകെ ചിലവായി അഷ്ഗാല്‍ കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. 

വെസ്റ്റ് ബെയിലെ ബസ് സ്റ്റേഷന്‍ ആണ് ഈ പദ്ധതിയിലെ മുഖ്യ നിര്‍മ്മാണ പ്രവര്‍ത്തനം. അല്‍ മുശൈരിബ്, അല്‍ സനാഇയ, അല്‍ ഗരാഫ, എജ്യൂക്കേഷന്‍ സിറ്റി, അല്‍ വക്ര, ലുസൈല്‍ എന്നിവടങ്ങളിലും ശരാശരി ഒരേ സമയം ഇരുപത്തിയഞ്ചോളം ബസുകള്‍ ഉള്‍കൊള്ളാന്‍ സാധിക്കുന്ന സ്റ്റേഷനുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 

നിരത്തുകളില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 2700 പുതിയ ബസ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും എയര്‍ കണ്ടീഷന്‍ഡ് ബസ് സ്റ്റേഷനുകള്‍ ആയിരിക്കുമെന്നും അഷ്ഗാല്‍ ചൂണ്ടിക്കാട്ടി.    



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top