News Desk

2021-03-05 04:01:56 pm IST

ദോഹ: ഖത്തറിലെ റമദാന്‍ മാസത്തെ ഇറച്ചിയാവശ്യങ്ങള്‍ക്കായി 90000 ആടുകളെ ഇറക്കുമതി ചെയ്യാന്‍ പദ്ധതി തയ്യാറുക്കുന്നതായി റിപ്പോര്‍ട്ട്. ഖത്തറിലെ പ്രാദേശിക ഭക്ഷ്യ നിര്‍മാതാക്കളായ വിധാം കമ്പനിയെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

പ്രധാനമായും സുഡാന്‍, ഓസ്ട്രേലിയ എന്നിവടങ്ങളില്‍ നിന്നാണ് ഖത്തറിലേക്ക് ആട്ടിറച്ചിയെത്തുന്നത്. ഖത്തറും സുഡാനും തമ്മില്‍ ഇറച്ചി മേഖലയിലെ വാണിജ്യ ഇടപാടുകള്‍ ഇതോടെ 150 മില്യണ്‍ ഖത്തരി റിയാലില്‍ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

ജനുവരി മാസം ഖത്തറിലേക്ക് സുഡാനില്‍ നിന്നുള്ള 1600 ആടുകളെ എത്തിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ ഇറച്ചിയുടെ വരവ് ഗണ്യമായി കുറഞ്ഞതോടെ ഖത്തറില്‍ ഈ വര്‍ഷം ആദ്യത്തില്‍ ആട്ടിറച്ചിക്ക് നേരിയ തോതില്‍ ക്ഷാമം നേരിട്ടിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top