Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-07-06 11:44:15am IST

ദോഹ:സിദ്ര മെഡിസിനിൽ ഖത്തർ വിഷ ചികിൽസ കേന്ദ്രത്തിന്റെ സേവനം 24 മണിക്കൂറാക്കിയെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ആഴ്ചയിൽ 7 ദിവസവും രാവിലെ 9 മുതൽ പുലർച്ചെ 1 വരെയാണ് കേന്ദ്രത്തിന്റെ സേവനം. വിഷബാധയേൽക്കുന്നവർക്ക് ഫോണിലൂടെ അടിയന്തര മാർഗനിർദേശങ്ങൾ നൽകുക മാത്രമാണ് കേന്ദ്രത്തിന്റെ സേവനം. ഇംഗ്ലിഷിലും അറബിക്കിലും സേവനം ലഭ്യമാണ്.    

സേവനം 24 മണിക്കൂറാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിഷചികിത്സാ കേന്ദ്രം മെഡിക്കൽ ഡയറക്ടർ ഡോ.ആർ.ജെ.ഹോഫ്മാൻ. വിഷബാധ പ്രതിരോധിക്കാൻ വിദ്യാഭ്യാസ പരിപാടികൾ ഉൾപ്പെടെയുള്ള ബോധവൽക്കരണം പൊതുജനങ്ങൾക്കിടയിൽ ശക്തമാക്കും. 2018 ൽ പ്രവർത്തനം ആരംഭിച്ച ഖത്തർ വിഷചികിത്സാ കേന്ദ്രത്തിന്റെ സേവനത്തിലൂടെ എമർജൻസി വകുപ്പുകളിലേക്കുള്ള ജനങ്ങളുടെ അനാവശ്യ സന്ദർശനം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. 

വിഷബാധയേറ്റാൽ ഉടൻ തന്നെ 4003 1111 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ കേന്ദ്രത്തിന്റെ സേവനം തേടാം. വിഷബാധയേൽക്കുന്ന ഒരാൾക്ക് അത് തരണം ചെയ്യാൻ ആവശ്യമായ അടിയന്തര മാർഗനിർദേശങ്ങളാണ് കേന്ദ്രം നൽകുന്നത്.  ഡോക്ടറെ കാണേണ്ട ആവശ്യമുണ്ടോ അല്ലെങ്കിൽ ആശുപത്രിയിലേക്ക് വരാതെ വീട്ടിലിരുന്ന് നിരീക്ഷിക്കുന്നത് സുരക്ഷിതമാണോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് കേന്ദ്രം മാർഗനിർദേശം നൽകുന്നത്.  

Top