News Desk

2021-05-19 01:08:13 pm IST
ദോഹ: ഖത്തറില്‍, ഫോണ്‍, ഇ-മെയില്‍ എന്നിവ വഴി ലഭിക്കുന്ന അജ്ഞാത സന്ദേശങ്ങളെ കുറിച്ചുള്ള ജാഗ്രതാ നിര്‍ദേശവുമായി ഖത്തര്‍ പോസ്റ്റ്. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങള്‍, രഹസ്യ നമ്പറുകള്‍ എന്നിവ ആവശ്യപ്പെട്ടുകൊണ്ട് അജ്ഞാത സന്ദേശങ്ങള്‍ ലഭിച്ചാല്‍ അതിനോട് പ്രതികരിക്കരുത്. ഖത്തര്‍ പോസ്റ്റിന്റെ പേരിലും സാമ്പത്തിക തട്ടിപ്പുകള്‍ക്കായി ചില കേന്ദ്രങ്ങള്‍ വ്യാജ സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനെതിരെ ജാഗ്രതയുണ്ടാവണമെന്നും അറിയിച്ചു. കൂടാതെ ഖത്തര്‍ പോസ്റ്റ് ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് ആരെയും സമീപിക്കാറില്ലെന്നും തങ്ങളുടെ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top