News Desk

2021-04-08 10:39:59 pm IST
ദോഹ: വ്യാജ ഫോണ്‍ കോളുകള്‍, സന്ദേശങ്ങള്‍, ഇമെയിലുകള്‍ എന്നിവക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ പോസ്റ്റ് മുന്നറിയിപ്പ്. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് അധികൃതര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം ആശയവിനിമയങ്ങളോട് ഒരു തരത്തിലും പ്രതികരിക്കരുത്. വ്യക്തിഗത വിവരങ്ങള്‍ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ ഒരിക്കലും വ്യാജ സന്ദേശങ്ങള്‍ക്ക് നല്‍കരുത്. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായാല്‍ 104 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നാണ് ഖത്തര്‍ പോസ്റ്റ് അറിയിച്ചിരിക്കുന്നത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top