Sports Desk

2021-06-16 07:26:30 pm IST

ദോഹ: അടുത്ത വര്‍ഷം നടക്കുന്ന ലോക കപ്പ് ഫുട്‌ബോളിനായി ഖത്തര്‍ ഒരുക്കിയിരിക്കുന്നത് വിസ്മയങ്ങളാണെന്ന് സ്പാനിഷ് ഇതിഹാസ താരവും നിലവില്‍ ഖത്തറില്‍ അല്‍ സദ്ദ് ടീമിന്റെ പരിശീലകനുമായ സാവി ഹെര്‍ണാണ്ടസ്. ജര്‍മ്മന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോക കപ്പ് ആരാധകര്‍ ഖത്തറിലെത്തുമ്പോള്‍ മികച്ച അനുഭവമായിരിക്കും കാണാന്‍ സാധിക്കുക. ഇതിനായി ഖത്തര്‍ 10 വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ അത്യധ്വാനം ചെയ്തു കൊണ്ടിരിക്കുകയാണ്. ഖത്തറിലെ എന്റെ പരിശീലന കാലയളവില്‍ ദേശീയ ടീം മികച്ച രീതിയില്‍ ലോക കപ്പനായി തയ്യാറായി കൊണ്ടിരിക്കുന്നത് ദര്‍ശിക്കാനായി. 

ഏഷ്യ കപ്പിലും ഈയിടെ നടന്ന യൂറോപ്യന്‍ പാദ പരിശീലന മത്സരങ്ങളിലും ഖത്തര്‍ മികച്ച പ്രകടനം കാഴ്ച വച്ചു. കോച്ച് ഫെലിക്‌സ് സാഞ്ചസിന് കീഴില്‍ ഖത്തര്‍ ടീം ഒരുമയോടെയാണ് കളിക്കുന്നത്. തീര്‍ച്ചയായായും ആതിഥേയരെന്ന നിലയില്‍ കൂടിയുള്ള ആനുകൂല്യം ഖത്തറിനെ മികച്ച ടീമാക്കി മാറ്റുമെന്നും സാവി ഹെര്‍ണാണ്ടസ് അഭിപ്രായപ്പെട്ടു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top