Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ചൈനയിലെ ഉയിഗൂർ മുസ്ലിം വംശജർക്ക് പീഡനം ഏൽക്കേണ്ടി വന്ന സംഭവ വികാസങ്ങളെ ഖത്തർ അപലപിച്ചതായി മിഡിൽ ഈസ്റ്റ് മോണിറ്റർ റിപ്പോർട് ചെയ്‌തു. നേരത്തെ ഖത്തർ പ്രഖ്യാപിച്ചിരുന്ന നിലപാടിൽ നിന്ന് വ്യത്യസ്തമാണ് പുതിയ നിലപാട് എന്നാണ് വിശദീകരണം.

ഉയിഗൂർ മുസ്ലിം വംശജരെ ചൈന പീഡിപ്പിച്ചുവെന്നാരോപിച്ചു നേരത്തെ തന്നെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധങ്ങൾ ശക്തമാണ്. ചൈനയിലെ കസിൻജ്യങ് പ്രവിശ്യയിലെ പ്രത്യേക പ്രദേശമായ ഉയിഗൂരിലെ മുസ്ലിങ്ങൾ ചൈനയുടെ രഹസ്യ ജയിലറകളിലാണെന്നതായിരുന്നു റിപ്പോർട്ടുകൾ.

നേരത്തെ മുസ്ലിം  രാഷ്ട്രങ്ങളിൽ ഭൂരിഭാഗവും  തന്നെ ചൈനയുടെ ഉയിഗൂർ മുസ്ലിം വിരുദ്ധ നിലപാടുകൾക്കെതിരെ രംഗത്ത് വന്നിരുന്നില്ല. 


Top