News Desk

2021-05-17 04:40:04 pm IST

ദോഹ: ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് പ്രയാസം അനുഭവിക്കുന്ന ഫലസ്തീന് ജനതയ്ക്ക് അടിയന്തര സഹായവുമായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി. ഒരു മില്യന്‍ ഡോളറാണ് ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി നല്‍കുക.

മരുന്നുകളും മെഡിക്കല്‍ ഉല്‍പന്നങ്ങളും എത്തിക്കുക, ആംബുലന്‍സുകള്‍, ആശുപത്രികളിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനുള്ള വസ്തുക്കള്‍, ഭക്ഷ്യ, ഭക്ഷ്യേതര വിഭവങ്ങള്‍, ആക്രമണത്തില്‍ നാശം സംഭവിച്ച വീടുകളുടെ അറ്റകുറ്റപണികള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് അടിയന്തര സഹായം അനുവദിച്ചിരിക്കുന്നത്.

സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും ആശുപത്രികളിലെയും വിവിധ മേഖലകളിലെയും സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റിയുടെ പ്രത്യേക സംഘം ഗസ്സയിലും പരിസര പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി. 

അതേസമയം, ഫലസ്തീനിലെ ജനജീവിതം സാധാരണനിലയിലേക്ക് എത്തിക്കുന്നതിനായി അടിയന്തര റിലീഫ് കാംപയിന്‍ ആരംഭിക്കാന്‍ ഖത്തര്‍ റെഡ്ക്രസന്റ് പദ്ധതിയിടുന്നുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top