News Desk

2021-03-17 12:50:05 pm IST
ദോഹ: മലേഷ്യയില്‍ ഈയിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതബാധിതര്‍ക്ക് ഖത്തര്‍ സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കി. ഖത്തര്‍ ചാരിറ്റി, ഖത്തര്‍ ഡെവലപ്‌മെന്റ് ഫണ്ട് എന്നിവര്‍ ചേര്‍ന്നാണ് അടിയന്തര സഹായം എത്തിച്ചു നല്‍കിയത്. 

ആയിരക്കണക്കിന് മലേഷ്യന്‍ പൗരന്മാര്‍ക്കാണ് ഖത്തറിന്റെ സഹായം ലഭ്യമാക്കിയിട്ടുള്ളത് എന്ന് ഖത്തര്‍ ചാരിറ്റി അധികൃതര്‍ അറിയിച്ചു. 2188 കുടുംബങ്ങള്‍ക്ക് അടിയന്തര സ്വഭാവത്തില്‍ ഹൈജീന്‍ കിറ്റുകളും അധികൃതര്‍ നല്‍കി. മലേഷ്യയിലെ അഞ്ചോളം പ്രധാന ഗ്രാമങ്ങളിള്‍ക്കാണ് ഇത്തവണത്തെ ശൈത്യകാല വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കേണ്ടി വന്നത്.

ഉത്തര മലേഷ്യയിലെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും നിരവധി ജനങ്ങള്‍ക്ക് വീടുകളും സ്വത്തുക്കളും നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡ് മൂലം വലിയ സാമ്പത്തിക പ്രതിസന്ധിയിലായ മലേഷ്യന്‍ ജനതക്ക് ഇരട്ട പ്രഹരമാണ് ഈ വെള്ളപ്പൊക്കവും അനുബന്ധ കെടുതികളും. മലേഷ്യന്‍ മെഡിക്കല്‍ റിലീഫ് സൊസൈറ്റിയുടെ പ്രവര്‍ത്തകരും സഹായവിതരണത്തിനായി അണിനിരന്നിട്ടുണ്ട്.  



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH

Top