News Desk

2021-04-07 09:53:59 pm IST
ദോഹ: റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ ഖത്തര്‍ ഖുര്‍ആന്‍ റേഡിയോ ഒരുങ്ങിയതായി അധികൃതര്‍ അറിയിച്ചു. ഖത്തര്‍ ഖുര്‍ആന്‍ റേഡിയോ മേധാവി ആബിദ് മുഹമ്മദ് അല്‍ ഷേംരിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ഖത്തര്‍ ഖുര്‍ആന്‍ റേഡിയോ റമദാന്‍ പരിപാടികള്‍ക്കുള്ള തയ്യാറെടുപ്പ് എട്ടു മാസങ്ങള്‍ക്ക് മുമ്പു തന്നെ ആരംഭിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍, മതപണ്ഡിതരുടെ ഖുര്‍ആന്‍ ക്ലാസുകള്‍, വിവിധ പണ്ഡിതന്മാരുടെ മതപഠന ക്ലാസുകള്‍ എന്നിവ ഇത്തവണത്തെ പ്രത്യേക പരിപാടികളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 

ഇത്തവണ സ്ത്രീകള്‍, കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ അഭിരുചികള്‍ കണക്കിലെടുത്തു കൊണ്ട് പ്രത്യേക ഇനം പരിപാടികളും റമദാനില്‍ ഖത്തര്‍ റേഡിയോ സംപ്രേക്ഷണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top