Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-07-14 10:13:30am IST
ദോഹ: മെട്രോ യാത്രക്കാർക്കായി പുതിയ മെട്രോ എക്‌സ്പ്രസ് സേവനം.ദോഹ മെട്രോ യാത്രക്കാർക്ക് ഏകീകൃത ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ മെട്രോ എക്‌സ്പ്രസ് ടാക്‌സി സേവനം.

പ്രാഥമിക ഘട്ടത്തിൽ വെസ്റ്റ് ബേ മേഖലയിലാണ് മെട്രോ എക്‌സ്പ്രസിന്റെ സേവനം ലഭിക്കുന്നത്. വെസ്റ്റ് ബേ ക്യുഐസി, ഡിഇസിസി (ഒനൈസ 63) സ്‌റ്റേഷനുകളിലേക്കും തിരിച്ചും മെട്രോ എക്‌സ്പ്രസിന്റെ സേവനം ലഭിക്കും.  

7 പേർക്ക് സുഖമായി യാത്ര ചെയ്യാവുന്ന മെഴ്‌സിഡീസ് വീറ്റോ വാനുകളാണ് മെട്രോ എക്‌സ്പ്രസ് വാഹന വ്യൂഹത്തിലുള്ളത്. മെട്രോ എക്‌സ്പ്രസ് ആപ് വഴി മാത്രമേ സേവനം ലഭിക്കൂ. നിലവിൽ ദോഹ മെട്രോയുടെ അൽ ഖ്വാസർ മുതൽ അൽ വക്ര വരെ നീളുന്ന റെഡ്‌ ലൈൻ സൗത്തിന്റെ പ്രവർത്തനമാണ് ആരംഭിച്ചിട്ടുള്ളത്. 2020 ഓടെ മെട്രോ പൂർണ സജ്ജമാകും. 

ഖത്തർ റെയിലിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന (മെട്രോ കാർഡുള്ളവർ) ദോഹ മെട്രോയുടെ യാത്രക്കാർക്ക് മാത്രമാണ് സേവനം. മെട്രോ എക്‌സ്പ്രസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് പുതിയ അക്കൗണ്ട് റജിസ്റ്റർ ചെയ്താൽ മാത്രമേ സേവനം ലഭിക്കൂ.

വെസ്റ്റ് ബേയിലെ മെട്രോ സ്‌റ്റേഷനുകളിലേക്കുള്ള യാത്രയ്ക്ക് ആപ് വഴി സേവനം തേടിയാൽ നിശ്ചിത സമയത്തിനുള്ളിൽ മെട്രോ എക്‌സ്പ്രസ് യാത്രക്കാരനെ തേടിയെത്തും. സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരെ വെസ്റ്റ് ബേ മേഖലയിൽ പോകേണ്ട സ്ഥലത്തേയ്ക്ക് എത്തിക്കും. സ്‌റ്റേഷനിൽ നിന്ന് ഒരേ സ്ഥലത്തേക്കു പോകുന്നവരെ ഒരുമിച്ചാകും കൊണ്ടുപോകുക. 

ദോഹ മെട്രോയുടെ സമയക്രമം അനുസരിച്ചാണ് മെട്രോ എക്‌സ്പ്രസിന്റെ സമയവും. ഞായർ മുതൽ വ്യാഴം വരെ രാവിലെ 6 മുതൽ രാത്രി 11 വരെ മെട്രോ എക്‌സ്പ്രസിന്റെ സേവനം ലഭിക്കും. നിലവിൽ സേവനം സൗജന്യമാണ്.

Top