ദോഹ: മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന് വേഗതയില്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനം നേടി ഖത്തര്‍. ഹൂട്ട്സ്യൂട്ട് ഓര്ഗനൈസേഷന് പുറത്തിറക്കിയ 'ഗ്ലോബല്‍ സ്റ്റേറ്റ് ഓഫ് ഡിജിറ്റല്‍ 2021' റിപ്പോര്‍ട്ട് അനുസരിച്ച് ഖത്തറില്‍ മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് കണക്ഷന്റെ ശരാശരി ഡൗണ്‍ലോഡ് വേഗത 178.01 എം.ബി.പി.എസിലാണെന്നാണ് റിപ്പോര്‍ട്ട്.
മൊത്തം ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്ന കണക്കിലും ഖത്തര്‍ ഒന്നാമതെത്തി. കഴിഞ്ഞ ജനുവരിയില്‍ ഖത്തറിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 2.88 ദശലക്ഷം ആളുകളായിട്ടുണ്ട്. ഖത്തറില്‍ 2.87 ദശലക്ഷം സോഷ്യല്‍ മീഡിയ ഉപയോക്താക്കളുണ്ടെന്നും രാജ്യത്തെ മൊബൈല്‍ കണക്ഷനുകള്‍ 4.67 ദശലക്ഷമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സോഷ്യല്‍ മീഡിയ മാനേജുമെന്റില്‍ പ്രത്യേക വൈദഗ്ധ്യമുള്ള ആഗോള സംഘടനായാണ് ഹൂട്ട്സ്യൂട്ട്. ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും സ്ഥിതിവിവരക്കണക്കുകള്‍, സാങ്കേതികവല്‍ക്കരണത്തിന്റെ നിലകളും ലോകത്തെ എല്ലാ രാജ്യങ്ങളിലും ആധുനിക ആശയവിനിമയ സാങ്കേതികവിദ്യയുടെ വിവിധ ഉപകരണങ്ങളുടെ വ്യാപനത്തിന്റെ തോതും രേഖപ്പെടുത്തി വര്‍ഷം തോറും സംഘടന റിപ്പോര്‍ട്ട് പുറത്തിറക്കാറുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH