Breaking News
കൊറോണ വൈറസ്; കുവൈത്തിൽ നടത്താനിരുന്ന ദേശിയ ദിനചരണ പരിപാടികൾ റദ്ദ് ചെയ്തു | ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ | കൊറോണ വൈറസ്: അധിക സുരക്ഷ നടപടികളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം | ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് 18 റണ്‍സ് വിജയം | ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് |
2019-07-14 10:49:41am IST

ദോഹ : സുരക്ഷിത  ലോക നഗരങ്ങളിൽ ദോഹ രണ്ടാം സ്ഥാനത്ത്. കുറ്റകൃത്യങ്ങൾ ഏറ്റവും കുറവുള്ള നഗരങ്ങളിലും വ്യക്തിഗത സുരക്ഷ ഏറ്റവും കൂടുതലുള്ള നഗരങ്ങളിലും രണ്ടാം സ്ഥാനം ദോഹയ്ക്കു തന്നെ. ജീവിത നിലവാരവും കുറ്റകൃത്യ നിരക്കുകളും സംബന്ധിച്ച നംബിയോ ആഗോള സമാധാന സൂചികയിലാണിത്. 13.11 മാത്രമാണ് ദോഹയിലെ കുറ്റകൃത്യ സൂചിക.

സുരക്ഷാ സൂചിക 86.89. കേരളത്തിലെ കൊച്ചി ഉൾപ്പെടെ 338 നഗരങ്ങളാണു സൂചികയിൽ പരിഗണിച്ചിട്ടുള്ളത്.  സുരക്ഷിത നഗരങ്ങളുടെ രാജ്യാന്തര പട്ടികയിൽ കൊച്ചി 85ാം സ്ഥാനത്താണ്. സുരക്ഷാ സൂചിക: 66.50, കുറ്റകൃത്യ സൂചിക: 33.50. ഗൾഫ് നഗരങ്ങളിൽ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനം യുഎഇയിലെ അബുദാബിക്കാണ്.  

നംബിയോ സൂചിക പ്രകാരം പ്രവാസികൾക്ക് ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഗൾഫ് സഹകരണ മേഖലാ രാജ്യങ്ങളിൽ ദോഹ ഒന്നാം സ്ഥാനത്താണ്. പശ്ചിമേഷ്യയിൽ അഞ്ചാം സ്ഥാനവും. ഉയർന്ന വാടക നിരക്ക്, പലവ്യഞ്ജന വില, വർധിച്ച യാത്രാ, വിദ്യാഭ്യാസ ചെലവുകൾ എന്നിവയാണ് ഖത്തറിനെ പ്രവാസികൾക്ക് ചെലവേറിയ നഗരമാക്കി മാറ്റുന്നത്.

ഖത്തറിലെ ജീവിത സൂചിക 62.81 ആണ്. എന്നാൽ ആളുകളുടെ ക്രയശേഷി സൂചിക:139.76. ചെലവേറിയ ആദ്യ 4 പശ്ചിമേഷ്യൻ നഗരങ്ങളും ഇസ്രയേലിലേതാണ്. അമേരിക്കൻ നഗരമായ ന്യൂയോർക്കിനെ അടിസ്ഥാനമാക്കിയാണ് ലോക നഗരങ്ങളിലെ ജീവിതച്ചെലവ് സൂചിക തയാറാക്കുന്നത്. 8,404 ലോക നഗരങ്ങളിൽ നിന്നായി 3,57,697 പേരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചാണ് ഇത്തവണ നംബിയോ അർധവാർഷിക റിപ്പോർട്ട് തയാറാക്കിയത്. 

Top