News Desk

2021-04-15 04:03:58 pm IST

ദോഹ: ആഗോള തലത്തില്‍ വാക്‌സിനേഷന്‍ ശതമാനത്തില്‍ ഖത്തറിന് ഒമ്പതാം സ്ഥാനം. രാജ്യത്തെ മൊത്തം ജനങ്ങള്‍ക്കും നിശ്ചിത സമയത്തിനുള്ളില്‍ വാക്‌സിനേഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഈ പട്ടിക. 

ഇന്ന് രാവിലെ ഖത്തര്‍ കാബിനറ്റ് പുറത്തു വിട്ട കണക്കുകളാണ് ഇത്. 1,168,087 പേര്‍ക്ക് ഖത്തറില്‍ ഇതുവരെയും കൊവിഡ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. രാജ്യത്ത് ആദ്യ ഘട്ട വാക്‌സിന്‍ എടുത്തവര്‍ ജനസംഖ്യയുടെ 27 ശതമാനമെത്തിയിട്ടുണ്ട്. 

രണ്ടു ഡോസും വാക്‌സിന്‍ എടുത്തവര്‍ മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തോളം വരും. രാജ്യത്ത് വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന വാക്‌സിനേഷന്‍ പ്രോഗാമിനെ ഖത്തര്‍ കാബിനറ്റ് അഭിനന്ദിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top