2019-09-04 10:37:24am IST

ഖത്തർ ലോക കപ്പ് ലോഗോ പുറത്തുവിടൽ ചടങ് ലോകമെമ്പാടും തത്സമയം പ്രദർശിപ്പിച്ചു. ഖത്തറിൽ ഖത്താറ, സൂഖ് വാഖിഫ്, തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ ലോഗോ പ്രദർശനം നടന്നപ്പോൾ ലോകത്തെ പ്രധാനപ്പെട്ട ഇരുപത്തിമൂന്നോളം നഗരങ്ങളിൽ ലോക കപ്പ് ലോഗോ പ്രദർശനം പൊതുജനങ്ങൾക്കായി സംഘടിക്കപെട്ടു .

ദോഹ, ബെയ്‌റൂത്, ലണ്ടൻ, ന്യൂയോർക്, മുംബൈ, മാഡ്രിഡ്, ബയോനെസ് അയേഴ്‌സ്, കുവൈറ്റ്, അമ്മാൻ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ലോക കപ്പ് ലോഗോ പ്രദർശിപ്പിക്കപ്പെട്ടു. എല്ലാ നഗരങ്ങളിലും വൻ ജനാവലിയാണ് പ്രദർശനം നോക്കി കാണാൻ എത്തിയിരുന്നത്. 

Top