ദോഹ: കെനിയയിലെ രണ്ടര ലക്ഷം കുഞ്ഞുങ്ങള്‍ക്ക് ഖത്തര്‍ സര്‍ക്കാര്‍ വിദ്യഭ്യാസ സഹായം നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഖത്തര്‍ ഡെവലപ്മെന്റ്റ് ഫണ്ട് നേതൃത്വം നല്കുന്ന പദ്ധതി കെനിയയിലെ വിവിധ ഭാഗങ്ങളില്‍ തുടക്കമായതായി ഖത്തര്‍ പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
അഗതി വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്, ക്ളാസ് റൂം ആധുനികവത്കരണം, പുതിയ സ്കൂളുകളുടെ നിര്‍മാണം, വിദ്യാര്‍ഥികള്‍ക്ക് വിദഗ്ധ തൊഴില്‍ പരിശീലനം എന്നിവയാണ് ഖത്തര്‍ ഡെവലപ്മെന്റ് ഫണ്ട് ലഭ്യമാക്കുക. കെനിയയിലെ അംഗപരിമിതര്‍ക്ക് പ്രത്യേക പാഠ്യപദ്ധതി ആരംഭിക്കുക എന്നിവയും ഖത്തര്‍ സര്‍ക്കാര്‍ കെനിയക്ക് വേണ്ടി തയ്യാറാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
കെനിയയിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും അടുത്ത തലമുറയുടെ വികസനത്തിനും ഖത്തറിന്റെ ഈ പ്രവര്‍ത്തനം വലിയ അളവില്‍ ഗുണം ചെയ്യുമെന്ന് ഖത്തര്‍ ഡെവലപ്മെന്റ് ഫണ്ട് പ്രോജക്ട് മേധാവി ഖലീഫ അല്‍ കുവാരി പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH