News Desk

2021-02-07 10:25:14 pm IST
ദോഹ: താമസിക്കാനും ജോലി ചെയ്യാനും ഏറ്റവും മികച്ച സ്ഥലം ഖത്തറെന്ന് സര്‍വേ. എച്ച്.എസ്.ബി.സിയുടെ ആഗോള പ്രവാസി സര്‍വേയിലാണ് ഖത്തര്‍ ഈ അഭിമാന നേട്ടം കൈവരിച്ചത്. മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെയും പിന്തള്ളിയാണ് ഖത്തര്‍ നേട്ടം കൈവരിച്ചത്. 

ആഗോളതലത്തില്‍ ആറാം സ്ഥാനമാണ് ഖത്തറിനുള്ളത്. സിംഗപ്പൂരിന് പുറമെ ആദ്യ പത്തില്‍ ഇടം നേടുന്ന ഏക ഏഷ്യന്‍ രാജ്യമാണ് ഖത്തര്‍. ഒന്നാം സ്ഥാനം സ്വിറ്റ്‌സര്‍ലാന്റിനാണ്. രണ്ടാം സ്ഥാനം സിംഗപ്പൂരിനും, മൂന്നാം സ്ഥാനം ന്യൂസിലാന്റിനുമാണ്. നാല് ജെര്‍മനി, അഞ്ച് സ്‌പെയിന്‍ എന്നിങ്ങനെയാണ് പട്ടികയിലുള്ളത്. അതേസമയം, അമേരിക്കയ്ക്ക് 26-ാം സ്ഥാനമാണുള്ളത്. ആകെ തെരഞ്ഞെടുത്ത 28 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. 

'ഖത്തര്‍ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായിരിക്കാം, പക്ഷേ ഏറ്റവും സമ്പന്നമായ രാജ്യമാണ്. അതിവേഗം  വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ്. എല്ലാ മേഖലകളിലെയും പ്രവാസി ഉദ്യോഗാര്‍ഥികളെ ആകര്‍ഷിക്കുകയും ചെയ്യുന്ന രാജ്യം കൂടിയാണ് ഇതെന്നും എച്ച്.എസ്.ബി.സിയുടെ ആഗോള പ്രവാസി സര്‍വേയില്‍ വ്യക്തമാക്കുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top