News Desk

2021-04-29 01:54:53 pm IST

ദോഹ: രാജ്യത്തെ പല പ്രദേശങ്ങളിലും ഇന്ന് രാവിലെ ശക്തമായ ഇടിയോട് കൂടിയ മഴ ലഭിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഉംസഈദ് തുടങ്ങിയ കിഴക്കന്‍ പ്രദേശങ്ങളിലുമാണ് അധികം ഇടിയും മഴയും ലഭിച്ചത്. 

രാജ്യത്തെ ചില പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത 30 നോട്ടിന് അടുത്തെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രാജ്യത്തെ ചില പ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ട് എന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. 

ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റിന്റെ സാന്നിധ്യവും അന്തരീക്ഷത്തില്‍ നില നില്‍ക്കുന്നുണ്ട്. ദോഹയില്‍ ഇന്ന് പകല്‍ അനുഭവപ്പെടുന്ന പരമാവധി താപ നില 36 ഡിഗ്രി സെല്‍ഷ്യസ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top