ദോഹ: ഖത്തറില്‍ കൊവിഡിന്റെ മാരകമായ ദക്ഷിണാഫ്രിക്കന്‍ വകഭേദം കണ്ടെത്തിയതായി കൊവിഡ് 19 ദേശീയപദ്ധതി അധ്യക്ഷനും ദേശീയ സാംക്രമിക രോഗ പ്രതിരോധ സമിതി ചെയര്‍മാനുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ അറിയിച്ചു. ഈ വൈറസ് ബാധിച്ച് ഒരാഴ്ചക്കിടെ ഏഴുപേര്‍ മരിച്ചെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പുതിയ വകഭേദം രോഗ ലക്ഷണങ്ങളൊന്നും കാണിക്കില്ലെന്നും എന്നാല്‍ ഇത് ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് വേഗത്തില്‍ പടരുമെന്നും അദ്ദേഹം പറഞ്ഞു. പലരിലും രോഗ ലക്ഷണങ്ങള്‍ മാരകമാകുന്നുവെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എല്ലാവര്ക്കും കൊവിഡ് വാക്സിന് നല്കാന് കൂടുതല്‍ സമയം ആവശ്യമാണ്. നിലവില്‍ 6,50,000 ഡോസ് വാക്സിനാണ് ആകെ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.കെയില്‍ കണ്ടെത്തിയ വകഭേദം ഖത്തറില്‍ പടരാന്‍ കാരണം സമൂഹത്തിലെ ചിലര്‍ പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടന് വകഭേദത്തേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക