News Desk

2021-04-03 11:03:31 pm IST
ദോഹ: അഫ്ഗാനില്‍ ശൈത്യകാല സഹായങ്ങള്‍ വിതരണം ചെയ്തതായി ഖത്തര്‍ റെഡ് ക്രെസന്റ് സൊസൈറ്റി അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു. അഫ്ഗാനിലെ പ്രാദേശിക ജീവകാരുണ്യ ഏജന്‍സികളുമായി ചേര്‍ന്നാണ് ഈ വര്‍ഷത്തെ ശൈത്യകാല സഹായങ്ങള്‍ ഖത്തര്‍ ചാരിറ്റി വിതരണം ചെയ്തത്. 

പക്തിക, ലുഗാര്‍ തുടങ്ങിയ അഫ്ഗാനിലെ ദരിദ്ര പ്രദേശങ്ങളിലാണ് പ്രധാനമായും ഖത്തര്‍ ചാരിറ്റിയുടെ സഹായങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിച്ചേര്‍ന്നത്. ശൈത്യകാല ഭക്ഷ്യ കിറ്റുകള്‍, കമ്പളി പുതപ്പ് എന്നിവയാണ് ഖത്തര്‍ ചാരിറ്റിയുടെ സഹായങ്ങളില്‍ ഉള്‍പ്പെടുന്നത്. 

181,756 ഡോളര്‍ ചെലവിലാണ് ഈ സഹായങ്ങള്‍ വിതരണം ചെയ്തത്. യു.എന്‍ ജീവകാരുണ്യ സംഘടനകളുടെ റിപ്പോര്‍ട്ട് പ്രകാരം അഫ്ഗാനിലെ 90 ശതമാനം ജനങ്ങളും ദാരിദ്രം അനുഭവിക്കുന്നവരാണ്. 

80 ശതമാനം അഫ്ഗാന്‍ ജനതക്കും സ്ഥിരാവരുമാനമില്ല. കൊവിഡ് മൂലം ദുരിതത്തിലായ അഫ്ഗാന്‍ ജനതയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഇത്തവണത്തെ ശൈത്യ കാലം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top