ദോഹ: പാകിസ്താനിലെ അഗതി ജനവിഭാഗങ്ങള്‍ക്ക് 800 ഭക്ഷ്യ കിറ്റുകള്‍ നല്‍കിയതായി ചിത്രങ്ങള്‍ സഹിതം ഖത്തര്‍ റെഡ് ക്രെസന്റ് സൊസൈറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. തെരെഞ്ഞെടുത്ത 4800 വ്യക്തികള്‍ക്കാണ് അടിയന്തര ഭക്ഷ്യ കിറ്റുകള്‍ നല്‍കിയത്.
പാകിസ്ഥാനില്‍ റെഡ് ക്രെസന്റ് പ്രവര്‍ത്തകരുമായി സഹകരിച്ചാണ് ഈ സഹായ വിതരണം നടത്തിയിരിക്കുന്നത്. കൊവിഡ് മൂലം അഗതികളായി തീര്‍ന്നവരാണ് സഹായം കൈപ്പറ്റിയതെന്ന് റെഡ് ക്രെസന്റ് സ്ഥിരീകരിച്ചു.
ബലൂചിസ്ഥാന്‍, ഖൈബര്‍ പക്തുങ്കാവ, പാക് അധീന ജമ്മു ആന്‍ഡ് കശ്മീര്‍ (POK ) എന്നിവടങ്ങളിലാണ് പ്രധാനമായും സഹായങ്ങള്‍ വിതരണം ചെയ്തത്. കൊവിഡ് മൂലമുള്ള സഹായ വിതരണം ഇനിയും പല പാക് പ്രവിശ്യകളിലെ തുടരുമെന്നാണ് ഖത്തര്‍ റെഡ് ക്രെസന്റ് ഇതുമായി ബന്ധപ്പെട്ട പ്രസിദ്ധീകരിച്ച ട്വിറ്റര്‍ കുറിപ്പില്‍ വ്യക്തമാക്കിയത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക