News Desk

2021-05-30 06:33:07 pm IST
ദോഹ: ഖത്തറിലെ പ്രവാസി തൊഴിലാളികള്‍ക്ക് പരിചരണം നല്‍കാനും സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യം പ്രോത്സാഹിപ്പിക്കാനുമായി സ്റ്റാന്‍ഡ് ടുഗെദര്‍ പ്രോഗ്രാമിന് കീഴില്‍ ഖത്തറിലെ റെഡ് ക്രെസന്റ് സൊസൈറ്റി (ക്യു.ആര്‍.സി.എസ്)  നിരവധി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഖത്തര്‍ റെഡ് ക്രെസന്റ് സൊസൈറ്റിയുടെ വോളണ്ടിയറിംഗ്, ലോക്കല്‍ ഡെവലപ്‌മെന്റ് ഡിവിഷനാണ് അടുത്തിടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 

ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യസഹായം, ശുചിത്വ കിറ്റുകള്‍ എന്നിങ്ങനെയുള്ള വിവിധ തരത്തിലുള്ള സഹായങ്ങളിലൂടെ പ്രവാസി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള ഒരു സാമൂഹിക വികസന സംരംഭമാണ് സ്റ്റാന്‍ഡ് ടുഗെദര്‍ പ്രോഗ്രം. പ്രവാസികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും സാമൂഹിക ഏകീകരണം കൈവരിക്കാനുമാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. 

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്റെ (ഒ.ഐ.സി) ഹ്യൂമാനിറ്റേറിയന്‍ ഫണ്ട്‌സിന്റെ (ഇന്‍സാനിയ) ധനസഹായത്തോടെ ക്യു.ആര്‍.സി.എസ് നിരവധി തൊഴിലാളികള്‍ക്ക് അവരുടെ അടിസ്ഥാന ഭക്ഷ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഭക്ഷ്യ പാഴ്‌സലുകളും വിതരണം ചെയ്തു. ആരോഗ്യ മന്ത്രാലയം നിര്‍േദശിച്ച കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചായിരുന്നു വിതരണം നടത്തിയത്.

മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം സംഭാവന ചെയ്ത 27 ടണ്‍ ഈന്തപ്പഴം പൊതുമരാമത്ത് അതോറിറ്റിയുടെ ദോഹയിലെ നിര്‍മ്മാണ തൊഴിലാളികള്‍ക്കും മെസെയ്ദ്, അല്‍ വക്ര, അല്‍ വുക്കെയര്‍, അല്‍ ഖോര്‍, റാസ് ലഫാന്‍ എന്നിവിടങ്ങളിലെ 20,000 ത്തിലധികം കാര്‍ഷിക തൊഴിലാളികള്‍ക്കും വിതരണം ചെയ്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top