News Desk

2021-05-17 05:53:30 pm IST

ദോഹ: ഗസ്സയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഖത്തര്‍ റെഡ് ക്രെസന്റ് സൊസൈറ്റി വൊളണ്ടിയര്‍മാര്‍. ഇസ്രായേല്‍ നരനായാട്ടില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് അവശ്യ വസ്തുക്കള്‍ എത്തിച്ചു നല്‍കുകയും അവര്‍ക്ക് ആവശ്യമായ സഹായ-സേവനങ്ങള്‍ നല്‍കുന്നതില്‍ സജീവമായതായി ഖത്തര്‍ റെഡ് ക്രെസന്റ് ട്വിറ്ററില്‍ അറിയിച്ചു. 

ദുരിതത്തില്‍ ബാധിക്കപെട്ടവരുടെ മാനസിക ആരോഗ്യം വീണ്ടെടുക്കാന്‍ പ്രത്യേക മനശാസ്ത്ര വിദഗ്ദര്‍ റെഡ് ക്രെസന്റ് ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ഗസ്സയിലെ അടിയന്തര ആതുര സേവനങ്ങള്‍ക്കായി എട്ടോളം ആംബുലന്‍സുകള്‍ ഖത്തര്‍ നല്‍കിയിട്ടുണ്ട്. 

ഫലസ്തീന്‍ റെഡ് ക്രെസന്റ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. ജെറുസലേം പഴയ സിറ്റി പരിസരം, അല്‍ അഖ്‌സാ പള്ളി പരിസരം എന്നിവടങ്ങളില്‍ ഖത്തര്‍ റെഡ് ക്രെസന്റ് വൊളണ്ടിയര്‍മാര്‍ സജീവമാണ്. 

ദുരന്തം സംഭവിച്ച ആദ്യ നാളുകളില്‍ ഖത്തര്‍ ചാരിറ്റി അഞ്ച് മില്യണ്‍ ഡോളറിന്റെ സഹായ പ്രവര്‍ത്തനങ്ങളാണ് ഗസ്സയില്‍ നല്‍കിയത്. ഇതിനു പുറമെ ഖത്തര്‍ റെഡ് ക്രെസന്റ് സൊസൈറ്റിയുടെ  നേതൃത്വത്തില്‍ ഒരു ബില്യണ്‍ ഡോളറിന്റെ സഹായ പ്രവര്‍ത്തനങ്ങളും ഗസ്സയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top