ദോഹ: ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്ന രോഗികള്‍ക്ക് തുടര്‍ പരിചരണം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് ഖത്തര്‍ റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ക്യു.ആര്.ഐ) പുതിയ ഹെല്പ്പ്ലൈന് സംവിധാനം ആരംഭിച്ചു. കുട്ടികള്‍, മുതിര്‍ന്നവര്‍, പ്രായമുള്ളവര്‍ തുടങ്ങിയവര്‍ക്കെല്ലാം സേവനം ലഭിക്കും.
ആശുപത്രി വിട്ട ശേഷവും പൂര്‍ണമായും ആരോഗ്യാവസ്ഥ വീണ്ടെടുക്കും മുമ്പ് പരസഹായം വേണ്ടവര്‍ക്കാണ് റീഹാബിലിറ്റേഷന്‍ സംവിധാനം. അപകടങ്ങളില്‍പ്പെട്ടവര്‍, സ്ട്രോക്ക് പോലുള്ളവ ബാധിച്ചവര്‍, സങ്കീര്‍ണമായ ശസ്ത്രക്രിയ കഴിഞ്ഞവര്‍ തുടങ്ങിയവര്‍ക്കാണ് ഇത്തരം സേവനം ആവശ്യമായി വരിക.
ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട രോഗികള്‍ക്ക് പലപ്പോഴും റീഹാബിലിറ്റേഷന്‍ എന്തൊക്കെ ചെയ്യണമെന്ന് അറിയാത്ത സാഹചര്യമുണ്ടെന്ന് ക്യു.ആര്.ഐ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഹനാദി അല്‍ ഹമദ് പറഞ്ഞു.
ഭാഷ അറിയാത്തതും ചിലര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് കാലതാമസമില്ലാതെ റീഹാബിലിറ്റേഷന്‍ സൗകര്യം ഒരുക്കുകയാണ് ഹെല്പ്പ്ലൈന് സംവിധാനത്തിന്റെ ലക്ഷ്യം. മരുന്നിന് പുറമേ ഫിസിക്കല്‍ തെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭിക്കും.
ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഏഴിനും വൈകിട്ട് മൂന്നിനും ഇടയില്‍ തവാസുല്‍ ഹെല്പ്പ്ലൈന് സേവനത്തിനായി +974 40260400 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
രോഗികള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ അല്ലെങ്കില്‍ പരിചരിക്കുന്ന മറ്റുള്ളവര്‍ക്കോ നേരിട്ട് ക്യു.ആര്.ഐ ജീവനക്കാരുമായി ബന്ധപ്പെടാന്‍ ഇതിലൂടെ സാധിക്കും. അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ സേവനം ലഭ്യമാണ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക