News Desk

2021-03-24 05:51:29 pm IST
ദോഹ: അഫ്ഗാന്‍ സമാധാന ദൗത്യത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് യു.എന്നിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി ഷെയ്ഖ ആലിയ ബിന്‍ത് അഹമ്മദ് സൈഫ് ചൂണ്ടിക്കാട്ടി. യു.എന്നിന്റെ അഫ്ഗാന്‍ പ്രത്യേക സെഷനില്‍ വീഡിയോ കോണ്‍ഫറസിങ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
നിലവില്‍ ദോഹയില്‍ നടക്കുന്ന അഫ്ഗാന്‍ സമാധാന ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്തുമെന്ന് തന്നെയാണ് ഖത്തര്‍ വിശ്വസിക്കുന്നത്. എല്ലാത്തിനും ഉപരി അഫ്ഗാന്‍ ജനതയുടെ സമാധാനവും അഫ്ഗാനിലെ സുസ്ഥിര ഭരണവുമാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. 

അന്താരാഷ്ട്ര വേദികളില്‍ അഫ്ഗാന്‍ പ്രശ്‌നം ഉന്നയിച്ചു കൊണ്ട് ഇക്കാര്യത്തില്‍ പരമാവധി അന്താരാഷ്ട്ര ശ്രദ്ധ കൊണ്ട് വരാന്‍ ഖത്തര്‍ പരിശ്രമങ്ങള്‍ തുടരുമെന്നും ശൈഖ ആലിയയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ദോഹയില്‍ നടന്നു കൊണ്ടിരിക്കുന്ന അഫ്ഗാന്‍  സമാധാന ചര്‍ച്ചകള്‍ ഇത്രയുമധികം കാലതാമസം വരുന്നതില്‍ അന്തരാഷ്ട്ര മാധ്യമങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു.

Top