News Desk

2021-04-08 06:40:37 pm IST
ദോഹ: ഖത്തറില്‍ പുതുതായി 949 പേര്‍ക്കു കൂടി കൊവിഡ്19 സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. പുതിയ രോഗികളില്‍ 805 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 144 പേര്‍ വിദേശത്തു നിന്നും മടങ്ങി വന്നവരാണ്. 

പുതുതായി 521 പേര്‍ കൂടി വൈറസില്‍ നിന്ന് മുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 16,80,01 ആയി. ഇന്ന് രണ്ട് പേരാണ് വൈറസ് ബാധിച്ച മരണപ്പെട്ടത്. 34, 65 വയസ് പ്രായമുള്ളവരാണ് ഇന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 322 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 18,827 പേരാണ്. 1,743 പേരാണ് വിവിധ ആശുപത്രികളില്‍ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38 പേരെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 428 പേരാണ് നിലവില്‍ ഐ.സി.യുവില്‍ ചികിത്സയിലുള്ളത്. 246 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,682 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. ഇതുവരെ 17,86,516 കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 250,43 ഡോസ് കൊവിഡ് വാക്സിനും വിതരണം ചെയ്തു. പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചതിനുശേഷം 101,27,16 വാക്സിന്‍ ഡോസുകളാണ് രാജ്യത്ത് നല്‍കിയത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top