News Desk

2021-05-04 10:04:14 pm IST

ദോഹ: ജോര്‍ദാന്‍ സ്റ്റോക് മാര്‍ക്കറ്റില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിട്ടി 700 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. ഏപ്രില്‍ അവസാന വാരത്തെ കണക്കാണ് നിലവില്‍ ജോര്‍ദാന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് അധികൃതര്‍ പുറത്ത് വിട്ടിരിക്കുന്നത്. 

ജോര്‍ദാന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപമുള്ള ഏറ്റവും വലിയ അറബ് രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഏഴാമതാണ് ഖത്തര്‍. ജോര്‍ദാന്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററി സെന്റര്‍ പുറത്തിറക്കിയ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം ഖത്തരി നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള സെക്യൂരിറ്റി നിക്ഷേപങ്ങളുടെ എണ്ണം കഴിഞ്ഞ മാസം 203 ദശലക്ഷം സെക്യൂരിറ്റികളിലെത്തിയിട്ടുണ്ട്. 

ഇരു രാഷ്ട്രങ്ങളുടെയും ശക്തമായ ഉഭയകക്ഷി ബാന്ധവത്തിന്റെ ഉദാഹരണമായാണ് പ്രാദേശിക പത്രം ഇക്കാര്യത്തെ വ്യക്തമാക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top