News Desk

2021-06-10 06:55:21 pm IST
ദോഹ: പതിനൊന്ന് ദിവസത്തോളം ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്ക് വിധേയരായ ഫലസ്തീനിലെ ഗസ്സ മുനമ്പിലേക്കുള്ള ഖത്തറിന്റെ സഹായ ഹസ്തം അടുത്ത വാരം മുതല്‍ ഗസ്സയിലെ ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഖത്തരി സഹായം ഗസ്സയുടെ അതിര്‍ത്തികളില്‍ തടഞ്ഞു വയ്ക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തെ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ പരിഹരിച്ചതായാണ് വിവരം. ഹമാസിന്റെ ഒരു ഉന്നത നയന്തന്ത്രജ്ഞന്‍ ആണ് ഇക്കാര്യത്തില്‍ ഈജിപ്ഷ്യന്‍ ഇടപെടല്‍ സാധ്യമായിട്ടുണ്ടെന്ന് പ്രാദേശിക പത്രത്തിനോട് പറഞ്ഞത്. 

ഗസ്സയിലേക്ക് ഖത്തര്‍ അടക്കമുള്ള രാഷ്ട്രങ്ങളുടെ സഹായങ്ങള്‍ നേരിട്ടെത്തിക്കുന്നത് തടയുമെന്നാണ് ഇസ്രായേല്‍ സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. രാജ്യാന്തര അംഗീകാരമുള്ള ഏജന്‍സികള്‍ക്ക് ഗസ്സ സഹായം കൈമാറാനാണ് ഇസ്രായേല്‍ സര്‍ക്കാര്‍ മുമ്പ് നിര്‍ദേശിച്ചിരുന്നത്.

അതെസമയം, ഖത്തരി സഹായത്തിന് ഇസ്രായേല്‍ സൈന്യം തടയിടുകയാണെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് ഫലസ്തീന്‍ സ്വാതന്ത്ര സംഘടനയായ ഹമാസിന്റെ പ്രസ്താവന രാജ്യാന്തര തലത്തില്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Gaza
Top