Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ദോഹ:ചൈനയിൽ നടന്ന 2019 സിൽക്ക് വെ റാലിയിൽ ഖത്തറിന്റെ കാറോട്ട ചാംപ്യൻ നാസർ സലേഹ് അൽ അത്തിയക്ക്  വിജയം.  9 ഘട്ടങ്ങൾ പിന്നിട്ടാണ് ഫ്രഞ്ച് സഹയാത്രികൻ മാത്യു ബായുമെല്ലുമായി ചേർന്ന് അൽ അത്തിയ വിജയലക്ഷ്യത്തിലെത്തിയത്. ചൈനയിലെ ജിആയുഗാനിനും ദുൻഹുആങ്ങിനും ഇടയിലുള്ള പാതയിലൂടെയായിരുന്നു അവസാനഘട്ട മത്സരം. 

ടൊയോട്ട ഹിലൂക്‌സിൽ 24 മണിക്കൂർ 25 മിനിട്ട് 29 സെക്കൻഡിലാണ് അൽ അത്തിയയും മാത്യുവും വിജയം കൈവരിച്ചത്. തൊട്ടുപിന്നിൽ ചൈനയുടെ വെൽ ഹാനും മൂന്നാമത് ഫ്രാൻസിന്റെ ജെറോം പെലിചെറ്റുമാണ്.

ഓവർ ഡ്രൈവ് റേസിങ്ങിൽ സെൻട്രൽ ഏഷ്യൻ റാലിയിൽ ടൊയോട്ടയിൽ അൽ അത്തിയയും ബായുമെലും നേടുന്ന ആദ്യ വിജയമാണിത്. ഒരേ വർഷം തന്നെ ദഖാർ റാലിയിലും സിൽക് വേ റാലിയിലും ഇരുവരും ചേർന്ന് നേടുന്ന ആദ്യ വിജയം കൂടിയാണിത്. 

Top