2020-02-14 07:08:41 pm IST
ദോഹ : ഖത്തറിന്റെ അൽ ദുഹൈൽ ഫുട്ബാൾ ക്ലബ്ബ് സൗദിയിൽ കളിയ്ക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്. നീണ്ട കാലത്തെ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ഖത്തർ ടീം സൗദിയുടെ മണ്ണിലിറങ്ങുന്നത്. 

ഏഷ്യൻ ഫുട്ബാൾ  അസോസിയേഷന്റെ ചാമ്പ്യൻസ് ടൂർണമെന്റിൽ പ്രധാനപ്പെട്ട ഒരു മല്സരത്തിനായാണ് ഖത്തർ ടീം സൗദിയിലെ അൽ ബുറൈദയിൽ വിമാനമിറങ്ങുന്നത്. ഇരുപത് അംഗങ്ങൾ അടങ്ങുന്ന ഖത്തർ അൽ ദുഹൈൽ ക്ലബ്ബ് പ്രത്യേക വിമാനത്തിലാണ് സൗദിയുടെ മണ്ണിലിറങ്ങുന്നത്. 

ടീം മറ്റന്നാൾ സൗദിയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകളിൽ ക്ലബ്ബ് അധികൃതർ വ്യക്തമാക്കുന്നത്. ചാമ്പ്യൻഷിപ്പിന്റെ ക്വർട്ടർ ഫൈനൽ റൗണ്ടിൽ എത്തിപ്പെടുക എന്നതാണ് അൽ ദുഹൈൽ ലക്‌ഷ്യം വക്കുന്നത്.  

Top