News Desk

2021-04-21 04:29:01 pm IST

ദോഹ: ഖത്തറിന്റെ അല്‍ റയ്യാന്‍ ഫുട്ബാള്‍ ക്ലബ്ബിന് വീണ്ടും തോല്‍വി. എമിറാത്തി ക്ലബ്ബായ അല്‍ വഹദയാണ് അല്‍ റയ്യാനെ തോല്‍പ്പിച്ചത്. ഗോവയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് ഇ മത്സരത്തില്‍ 3-2 എന്ന സ്‌കോറിനാണ് ഖത്തര്‍ തോല്‍വി ഏറ്റുവാങ്ങിയത്. 

സമനില ഏറെ കുറെ ഉറപ്പായ മത്സരത്തില്‍ അവസാന മിനിറ്റുകളില്‍ അല്‍ വഹദയുടെ മിന്നുന്ന പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് ഉയര്‍ത്തിയത്. വിജയം കൈവരിച്ചതോടെ അല്‍ റയ്യാന്റെ ടൂര്‍ണമെന്റിലെ സാധ്യതകള്‍ക്ക് കനത്ത പ്രഹരമാണ് ഏറ്റത്. അല്‍ റയ്യാന് വേണ്ടി ഷോജ ഖാലിസിയാദ,് അബ്ദുല്‍ അസീസ് എന്നിവര്‍ ലക്ഷ്യം കണ്ടു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 
Top