News Desk

2021-04-11 12:53:19 pm IST
ദോഹ: ഖത്തറിന്റെ അല്‍ റയ്യാന്‍ ഫുട്‌ബോള്‍ ക്ലബ്ബ് ഇന്ന് ഇന്ത്യയിലേക്ക് തിരിക്കും. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ഗോവ എഫ്.സിയുമായാണ് അല്‍ റയ്യാന്‍ മാറ്റുരക്കുന്നത്. ടീമിന്റെ മുഖ്യ പരിശീലകനും ഫ്രഞ്ച് പൗരനുമായ ലൗറന്റ് ബ്ലാങ്ക് ആണ് ഇക്കാര്യം ഔദ്യോഗിക ട്വിറ്ററില്‍ അറിയിച്ചിരിക്കുന്നത്. 

നിലവില്‍ ഗോവ എഫ്.സി അടങ്ങുന്ന ഗ്രൂപ്പില്‍ നാലാമതാണ് അല്‍ റയ്യാന്‍. എമിറാത്തി, ഇറാനിയന്‍ ടീമുകളും ഈ ഗ്രൂപ്പില്‍ അല്‍ റയ്യാനുമായി ഈ മാസം മാറ്റുരക്കുന്നുണ്ട്. മറ്റന്നാള്‍ ഗോവയില്‍ ഇന്ത്യന്‍ സമയം പത്തരക്കാണ് മത്സരം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top