News Desk

2021-04-09 03:58:07 pm IST
ദോഹ: ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബിനെ തെരഞ്ഞെടുക്കാനുള്ള നോമിനേഷന്‍ പട്ടികയില്‍ ഖത്തറിന്റെ അല്‍ സദ്ദും ഇടം പിടിച്ചു. സൗദി, സിറിയ, എമിരേറ്റ്‌സ്, ഇറാക്ക്, ബഹ്റൈന്‍, ഫലസ്തീന്‍, കുവൈത്ത് ജോര്‍ദാന്‍ എന്നിവടങ്ങളിലെ ക്ലബ്ബ്കളും മികച്ച ടീമുകളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 

ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ ഇത്തവണത്തെ കിരീട നേട്ടമാണ് അല്‍ സദ്ദിന് തുണയായതെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ സീസണില്‍ റെക്കോഡ് പ്രകടനത്തോടെ 40 പോയിന്റ് ആണ് അല്‍ സദ്ദ് ടീം നേടിയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top