ന്യൂഡല്‍ഹി: ഇന്ത്യയുമായി ഊഷ്മള ബന്ധമെന്ന് ഡല്‍ഹിയില്‍ ഖത്തര്‍ സ്ഥാനപതി മുഹമ്മദ് ബിന്‍ അല്‍ ഖാത്തിര്‍ അഭിപ്രായപ്പെട്ടു. എക്കണോമിക് ടൈംസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലേക്ക് ഏറ്റവും വലിയ അളവില്‍ പ്രകൃതി വാതക ഇറക്കുമതി ചെയ്യുന്നത് ഖത്തര്‍ ആണ്. ഖത്തര്‍ ഇന്ത്യ ബന്ധം പാരമ്പര്യത്തിലധിഷ്ഠിതവും ഇഴയടുപ്പം കൂടിയതുമാണ്.
ഇരു രാഷ്ട്രങ്ങളിലെയും പൗരന്മാര്ക്കും പരസ്പരം ഗാഢമായ സൗഹൃദ്ദമാണുള്ളത്. ആറായിരത്തിലധികം രജിസ്റ്റേര്‍ഡ് ഇന്ത്യന്‍ കമ്പനികള്‍ ഖത്തറില്‍ പ്രവര്‍ത്തിച്ചു വരുന്നതായും ദോഹ മെട്രോ, ഫിഫ ലോകകപ്പ് തുടങ്ങിയ വമ്പന്‍ പ്രോജക്ടുകളില്‍ ഇന്ത്യന്‍ പ്രവാസികള്‍ സഹകരിക്കുന്നതായും അല്‍ ഖാത്തിര്‍ ചൂണ്ടിക്കാട്ടി.
കൊവിഡ് കാലയളവില്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ശക്തമായ ബന്ധമുണ്ടയത് ഇരു രാഷ്ട്രങ്ങളിലെയും പൗരന്മാര്ക്ക് ഗുണകരമായി. ഇന്ത്യന്‍ പ്രവാസികള്‍ വലിയ അളവില്‍ നാട്ടിലെത്തിച്ചേര്‍ന്നത് കൊവിഡ് ആവിര്ഭാവത്തിന്റെ ആദ്യഘട്ടത്തിലാണെന്ന വസ്തുത ഇരു രാഷ്ട്രങ്ങളുടെയും ശക്തമായ ഉഭയകക്ഷി ബന്ധത്തെ കുറിക്കുന്നുവെന്നും അല്‍ ഖാത്തിര്‍ ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക