News Desk

2021-05-10 09:09:11 pm IST
ദോഹ: ഖത്തറില്‍ ക്രിമിനല്‍ നടപടികളില്‍ നിന്ന് മന്ത്രിമാര്‍ക്ക് സംരക്ഷണം നല്‍കുന്ന വകുപ്പ് എടുത്ത് കളഞ്ഞതായി റിപ്പോര്‍ട്ട്. ഇതിനായി അക്കൗണ്ടബിലിറ്റി ഓഫ് മിനിസ്റ്റേഴ്സ് നിയമം ഖത്തര്‍ അമീര്‍ ഭേദഗതി ചെയ്തതായി പ്രാദേശിക ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ റിപോര്‍ട്ട് ചെയ്തു. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സിവില്‍, ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന വകുപ്പ് നീക്കം ചെയ്യുന്നതാണ് ഭേദഗതി. ഇക്കാര്യത്തില്‍ രാജ്യത്തെ മറ്റ് ജനങ്ങള്‍ക്കുള്ള അതേ അവകാശങ്ങള്‍ തന്നെയാണ് ഇനി മന്ത്രിമാര്‍ക്കും ഉള്ളത്.

ഖത്തര്‍ ധനമന്ത്രി അലി ഷരീഫ് അല്‍ ഇമാദിയെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പായാണ് നിയമത്തിന് അമീര്‍ അംഗീകാരം നല്‍കിയത്. ആരും നിയമത്തിന് അതീരതരല്ല എന്നാണ് അല്‍ ഇമാദിയുടെ അറസ്റ്റ് തെളിയിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി അറിയിച്ചിരുന്നു.

ധനമന്ത്രി എന്ന നിലയിലുള്ള വീഴ്ച്ചയാണ് അല്‍ ഇമാദിക്കെതിരായ നടപടിക്കു പിന്നിലെന്നും അദ്ദേഹത്തിന് ചുമതലയുള്ള മറ്റ് സ്ഥാപനങ്ങളുമായി ഇതിന് ബന്ധമില്ലെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനിഅല്‍ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top