2019-09-21 11:17:45am IST

ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുകയാണെന്നു പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. നിരവധി കാരണങ്ങൾ ചൂടികാട്ടി വാഹനങ്ങൾക്കാവശ്യമായ സ്പെയർ പാർട്സുകൾ ലഭ്യമല്ലെന്നാണ് ഗാരേജുകൾ ഉടമകൾ ചൂണ്ടിക്കാട്ടുന്നത്.

ഇതുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ചൂഷണങ്ങൾ നടക്കുന്നത്. ഖത്തർ അയൽ രാഷ്ട്രങ്ങളിൽ നിന്നും നേരിടേണ്ടി വരുന്ന ഉപരോധം ചൂണ്ടിക്കാട്ടി ആവശ്യത്തിന് സാമഗ്രികൾ കിട്ടാനില്ലെന്നാണ് സാധാരണ വാഹനമുടമകളെ ഇവർ പറഞ്ഞു പറ്റിക്കുന്നത്.

ഈ മേഖലയിൽ കർശനമായ സുരക്ഷാ ആവശ്യമാണെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. രാജ്യത്തെ ഗാരേജുകളെ നിലവാരം അനുസരിച്ചു തരം തിരിക്കാനും സംവിധാനങ്ങൾ ആവശ്യമാണ്.

ഖത്തറിലെ ഗാരേജുകളിൽ പണിയെടുക്കുന്ന തൊഴിലാളികളെ ജോലി വെക്കുമ്പോൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കപെടുന്നില്ലെന്നും ഇതുമൂലം വാഹനമുടമകൾ ബുദ്ധിമുട്ടുകയാണെന്നും പ്രാദേശിക പത്രം റിപ്പോർട് ചെയ്‌തു. 

Top