Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ഖത്തർ സമ്മർ ഫെസ്റ്റിവൽ 2019  ഭാഗമായ ഹയാത്ത് പ്ലാസ മാൾ ,ഖത്തർ നാഷണൽ ടൂറിസം കൗൺസിലുമായി (ക്യുഎൻടിസി) സഹകരിച്ച് സ്റ്റേജ് ഷോകളും കോമഡി  ഷോകളും ഉൾപ്പെടെ വിപുലമായ പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിച്ചതായി അധികൃതർ അറിയിച്ചു.  അറബിയിലും ഇംഗ്ലീഷിലുമുള്ള “എ സിൻഡ്രെല്ല സ്റ്റോറി”   ഈദ് എക്സ്ക്ലൂസീവ് സ്റ്റേജ് ഷോ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും  ആകർഷിച്ചു .

 ഈദ് ദിവസങ്ങളിൽ ഒന്ന് മുതൽ 5 വരെ “എ സിൻഡ്രെല്ല സ്റ്റോറി” ഷോ വൈകുന്നേരം 5 നും 11 നും ഇടയിൽ നടന്നു. അറബ് അഭിനേതാക്കളുടെ പ്രൊഫഷണൽ ടീം അവതരിപ്പിക്കുന്ന മീറ്റ് & ഗ്രീറ്റ് സെഷനുകളും ഇതിൽ ഉൾപ്പെട്ടു.

കൂടാതെ, ഹയാത്ത് പ്ലാസ മാളിൽ അവഞ്ചേഴ്സ് പോലുള്ള സിനിമകൾ  ഈദിന്റെ അഞ്ച് ദിവസങ്ങളിലും  ദിവസേന പ്രദർശനങ്ങൾ നടന്നു. ഹയാത്ത് മാൾ പ്ലാസയിൽ കഴിഞ്ഞ തവണകൾ അപേക്ഷിച്ചു വിപുലമായ പരിപാടികൾക്കാണ് ഇത്തവണ അരങ്ങൊരുങ്ങിയത്. 

Top