Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

വലിയ പെരുന്നാളിനോട് അനുബന്ധിച്ചു ഖത്തറിൽ ഒരുക്കങ്ങൾ തകൃതിയെന്ന് നഗരസഭാ മന്ത്രാലയം അറിയിച്ചു. ചെറുകിട കച്ചവട സ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റുകൾ, ഭക്ഷണ ശാലകൾ, സലൂണുകൾ, വസ്ത്ര ശാലകൾ എന്നിവടങ്ങളിൽ അധികൃതർ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

നിയമ ലംഘനങ്ങൾ കണ്ണിൽ പെട്ടാൽ ഉടൻ തന്നെ നടപടിയെടുക്കും. വെറ്റിനറി നിരീക്ഷകരുടെ നിയന്ത്രണത്തിൽ മാത്രമേ രാജ്യത്ത് അറവു ശാലകൾ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തെ ചില പ്രദേശങ്ങളിൽ അഴുക്ക് ചാലുകളുടെ പ്രവർത്തനങ്ങൾ തടസപ്പെട്ടതായി പരാതികൾ ലഭിച്ചിട്ടുണ്ട്.

ഇക്കാര്യം ഉടൻ തന്നെ പരിഹരിക്കും. അൽ റുവൈസ് പാർക്കിൽ കുടുംബങ്ങൾക്ക് സന്ദർശിക്കാൻ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ അനുമതി നൽകിയിട്ടുണ്ട് എന്നും നഗരസഭാ മന്ത്രാലയം വ്യക്തമാക്കി. 

Top