Breaking News
ജഫ്രബാദിലെ സമരം; കനത്ത സുരക്ഷയിൽ ഡൽഹി | ബീഹാറില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ | ട്രംപ് ഇന്ന് ഇന്ത്യയിലെത്തും; അഹമ്മദാബാദിൽ വൻ സ്വീകരണം | കേരളം തീവ്രവാദ ഫാക്ടറിയാണെന്ന് കര്‍ണാടക ബി.ജെ.പി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി |
2019-07-20 10:50:07am IST

ഖത്തറിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സൗരോർജം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ പദ്ധതി തയ്യാറാവുന്നതായി പ്രാദേശിക പത്രം റിപ്പോർട് ചെയ്തു.

ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ രാജ്യത്ത് ധാരാളം ലഭ്യമായിട്ടുള്ള സൗരോർജം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനും ശീതീകരണ സംവിധാനങ്ങൾ അടക്കം രാജ്യത്തെ ഓരോ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും ബസ് സ്റ്റേഷനുകളിലും നൽകാനുമാണ് പദ്ധതി തയ്യാറാവുന്നത്.

ദോഹ എജുക്കേഷൻ സിറ്റിയിലെ ഹമദ് ബിൻ ഖലീഫ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകൻ അബ്ദുല്ല മുഹമ്മദാണ്  രാജ്യത്തെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്കായി സൗരോർജം ഉപയോഗിക്കാൻ പദ്ധതി തയ്യാറാക്കുന്നത്.

ഖത്തറിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഗുണ നിലവാരം മെച്ചപ്പെടുത്തിയാൽ ദിനേന ബസുകൾ ഉപയോഗിക്കുന്ന നിരവധി തൊഴിലാളി വിഭാഗങ്ങൾക്ക് വലിയ അളവിൽ ഗുണം ചെയ്യുമെന്നും ഒരു എൻജിനീയർ കൂടിയായ അബ്ദുല്ല മുഹമ്മദ് ചൂണ്ടിക്കാട്ടുന്നു. 

Top