2021-05-17 09:08:54 pm IST
ദോഹ: ലോകത്തെ എല്ലാ സെന്‍ട്രല്‍ ബാങ്കുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നതെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ സഊദ് അല്‍താനി ചൂണ്ടിക്കാട്ടി.  കൊവിഡ് പ്രതിസന്ധി മൂലം ലോകം വലിയ തോതില്‍ സാമ്പത്തിക അസ്ഥിരതയെ നോക്കി കാണുകയാണ്. 

ഈ വര്‍ഷം ആദ്യം വാക്‌സിനേഷന്‍ വന്നത് മുതല്‍ സാമ്പത്തിക വ്യവസ്ഥ മെച്ചപ്പടുമെന്ന ചിന്ത ഉണ്ടാക്കിയെങ്കിലും കൊവിഡിന്റെ രണ്ടാം വരവ് കടുത്ത വെല്ലുവിളിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ലണ്ടനിലെ ഖത്തര്‍ സെന്റര്‍ ഫോര്‍ ഫിനാന്‍സ് ആന്‍ഡ് ഗ്ലോബല്‍ ബാങ്കിങ് വാര്‍ഷിക പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര നാണ്യ നിധി റിപ്പോര്‍ട്ട് പ്രകാരം നടപ്പു വര്ഷം ആറു ശതമാനം വളര്‍ച്ചയാണ് സാമ്പത്തിക രംഗത്ത് ആഗോള തലത്തില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. 

വര്‍ഷാരംഭം മുതല്‍ക്കുള്ള കൊവിഡ് കേസുകളുടെ കുറവ് വിലയിരുത്തിയാണ് ഇത്തരമൊരു നിഗമനത്തിലേക്ക് അവര്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുമായാണ് ഇപ്പോള്‍. പ്രായോഗിക മതികളായ സാമ്പത്തിക വിദഗ്ധര്‍, അക്കാദമീഷ്യന്മാര്‍, പോളിസി നിര്‍മാതാക്കള്‍, രാഷ്ട്രീയ നേതൃത്വങ്ങള്‍ എന്നിവര്‍ കൂടിച്ചേര്‍ന്ന് കാര്യങ്ങളെ മെച്ചപ്പെടുത്താന്‍ വഴികള്‍ ആരായേണ്ട സമയമാണ് ഇത് എന്നും സഊദ് അല്‍താനി ചൂണ്ടിക്കാട്ടി

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top