Breaking News
ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതി ബെഞ്ചിൽ മാറ്റം | അൽ ഖോർ ഫാമിലി പാർക്ക് പ്രവർത്തന സമയം നീട്ടുന്നു | ഖത്തറിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ ഓഫീസ് | സ്‌കൂളുൾ, കോളേജ് സമരവും പഠിപ്പുമുടക്കും വിലക്കി ഹൈക്കോടതി | “ലോകത്തിലെ ഏറ്റവും കൂടുതൽ വറുത്ത ചിക്കൻ '' വിളമ്പി റെക്കോർഡ് നേടാൻ ഖത്തറിലെ ഹോട്ടൽ | ഖത്തറിന്റെ പ്രതിരോധം ഉപരോധത്തെ പരാജയപെടുത്തിയെന്ന് ഖാലിദ് ബിൻ മുഹമ്മദ് അൽ ആതിയ | ഡല്‍ഹി കലാപം: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി | ഇറാനുവേണ്ടി ചാര പ്രവൃത്തി നടത്തിയ സൗദി പൗരന് വധശിക്ഷ, ഏഴു പേര്‍ക്ക് 58 വര്‍ഷം തടവ് | കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 18 ആയി; 19 ഫാര്‍മസികള്‍ അടച്ചുപൂട്ടി | കൊറോണ വൈറസ്; ചൈന, ദക്ഷിണ കൊറിയ, ഇറാൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ |
2019-06-25 11:47:01am IST
ദോഹ : ഖത്തർ ചാരിറ്റിയുടെ ഈ വർഷത്തിലെ റമസാൻ പദ്ധതികളുടെ പ്രയോജനം ലഭിച്ചത് രാജ്യത്തെ 7,70,000 പേർക്ക്. 1.92 കോടി റിയാലിന്റെ പദ്ധതികളാണ് ഖത്തർ ചാരിറ്റി നടപ്പാക്കിയത്.

പ്രവാസി തൊഴിലാളികൾക്കും കമ്യൂണിറ്റി അംഗങ്ങൾക്കുമായി ഇഫ്താർ വിരുന്ന്, സക്കാത്-അൽ ഫിത്ർ, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കായി റമസാൻ സമ്മാനവും പെരുന്നാൾ വസ്ത്ര വിതരണവും എന്നിവയെല്ലാമാണ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്.  

35 കേന്ദ്രങ്ങളിലായി 4,28,070 പേർക്കാണ് 1 കോടി റിയാൽ ചെലവിട്ട് ഇഫ്താർ നടത്തിയത്. സഞ്ചരിക്കുന്ന ഇഫ്താർ ഭക്ഷണ യൂണിറ്റിന്റെ പ്രയോജനം വ്യവസായിക മേഖല ഉൾപ്പെടെയുള്ള 7 ഇടങ്ങളിലെ 39,000 തൊഴിലാളികൾക്കാണ് ലഭിച്ചത്. 6,20,000 റിയാലാണ് ഇതിനായി ചെലവിട്ടത്.

ദിവസേന 500 ഓളം ഇഫ്താർ ഭക്ഷണ കിറ്റുകൾ വീതം വിതരണം ചെയ്തത് 15,000ത്തോളം വിശ്വാസികൾക്കും പ്രയോജനപ്പെട്ടു. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങാനായി വിതരണം ചെയ്ത 20 ലക്ഷം റിയാൽ 13,335 പേർക്ക് സഹായകമായി.
Top