News Desk

2021-05-06 07:49:44 pm IST
ദോഹ: അടിയന്തര സാഹചര്യങ്ങളില്‍ സഹായവുമായി ഇന്ത്യയോടൊപ്പം നില്‍ക്കുമെന്ന് ഖത്തര്‍ വാണിജ്യ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി അറിയിച്ചു. ഇന്ത്യന്‍ വാണിജ്യ കാര്യ മന്ത്രി പിയുഷ് ഗോയലുമായി ഇരുവരും നടത്തിയ ചര്‍ച്ചയിലാണ് ഖത്തര്‍ വാണിജ്യ മന്ത്രി ഇക്കാര്യം പറഞ്ഞത്.

ചര്‍ച്ചയില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലെ വാണിജ്യ ബന്ധം ശക്തമാണെന്ന് ഖത്തര്‍ വാണിജ്യ മന്ത്രി പറഞ്ഞു. കൊവിഡ് സാഹചര്യത്തില്‍ വളരെയധികം പ്രതിസന്ധികള്‍ നേരിടുന്ന ഇന്ത്യന്‍ സര്‍ക്കാരിനൊപ്പമാണ് ഖത്തറെന്നും വാണിജ്യ മന്ത്രി അറിയിച്ചു.

ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ വാണിജ്യ ബന്ധം കൊവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് തടസ്സം നേരിടുന്ന സാഹചര്യമുണ്ടാവില്ല. 2020ല്‍ ഖത്തര്‍-ഇന്ത്യ വാണിജ്യ ബന്ധം 8.7 ബില്യണ്‍ അമേരിക്കന്‍ ഡോളറിലെത്തിയിട്ടുണ്ട്. ഖത്തര്‍ ഇന്ത്യയുടെ ആഗോള തലത്തില്‍ തന്നെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണെന്നും അല്‍ കുവാരി ചൂണ്ടിക്കാട്ടി. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar India
Top