News Desk

2021-05-06 03:27:57 pm IST

ദോഹ: കൊവിഡ് അടിയന്തര സഹായങ്ങള്‍ ഇന്ത്യയിലേക്ക് എത്തിച്ചു നല്‍കിയ ഖത്തര്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ലോക മനസാക്ഷിക്ക് മികച്ച സന്ദേശം നല്‍കിയെന്ന് ദോഹയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ.ദീപക് മിത്തല്‍ ചൂണ്ടിക്കാട്ടി. 

കൊവിഡ് സാഹചര്യം രൂക്ഷമായപ്പോള്‍ ഇന്ത്യക്ക് സഭയുമായി എത്തിയ പ്രധാന രാഷ്ട്രങ്ങളില്‍ ഒന്നാണ് ഖത്തര്‍. ഖത്തര്‍ എയര്‍വെയ്സ് ഇക്കാര്യത്തില്‍ യാതൊരു നിരക്കും ഏര്‍പ്പെടുത്തിയിട്ടില്ല എന്നത് ഇരു രാഷ്ട്രങ്ങളുടെയും ശക്തമായ ബന്ധം വ്യക്തമാക്കുന്നതാണ്. 

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നാളെ 40 മെട്രിക് ടണ്‍ ലിക്വിഫൈഡ് ഓക്‌സിജന്‍ കൂടി ഇന്ത്യയിലേക്കെത്തും. അതേസമയം, നിലവില്‍ ഇന്ത്യയിലെ കൊവിഡ് സാഹചര്യങ്ങള്‍ രൂക്ഷമാവുന്നതില്‍ അംബാസിഡര്‍ ആശങ്ക രേഖപ്പെടുത്തി. 

വൈറസിന്റെ രണ്ടാം തരംഗത്തില്‍ ലോകം മുഴുവന്‍ അസ്ഥിരത നേരിടുന്നത് തടയാന്‍ ഈ രംഗത്ത് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും ഡോ.ദീപക് മിത്തല്‍ ചൂണ്ടികാട്ടിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top