News Desk

2021-02-26 10:41:32 pm IST
ദോഹ: ദോഹയിലെത്തിയ യൂറോപ്യന്‍ രാഷ്ട്രീയ നേതാക്കളുമായി ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ചര്‍ച്ച നടത്തി. വിവിധ യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ ഖത്തറിലെ സ്ഥാനപതികളും കൂടിക്കാഴ്ചയില്‍ സന്നിഹിതരായി. 

ഇറാനുമായി യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ സംയുക്ത അണ്വായുധ കരാര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ നടന്നത്. ഖത്തറിന്റെ ഇറാന്‍ വിഷയത്തിലുള്ള നിലപാട് വിദേശകാര്യ മന്ത്രി യൂറോപ്യന്‍ നേതാക്കളെ അറിയിച്ചു. 

അന്താരാഷ്ട്ര തലത്തിലുള്ള എല്ലാ നിയമങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് മേഖലയിലെ സുരക്ഷക്കും സമാധാനത്തിനും പ്രാധാന്യം നല്‍കി കൊണ്ടുള്ള നയങ്ങള്‍ക്കാണ് ഖത്തര്‍ പ്രാധാന്യം നല്‍കുക എന്ന് വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ചൂണ്ടിക്കാട്ടി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top