News Desk

2021-05-14 02:44:07 pm IST

ദോഹ: ഇന്ത്യയിലേക്ക് വീണ്ടും ഖത്തര്‍ സര്‍ക്കാര്‍ അടിയന്തര കൊവിഡ് സഹായം എത്തിച്ചു നല്‍കിയതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ അമീരി എയര്‍ ഫോഴ്‌സ് വിമാനത്തില്‍ എത്തിച്ച കൊവിഡ് മരുന്നുകള്‍ കഴിഞ്ഞ ദിവസം ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. 

ഖത്തറിന്റെ കൊവിഡ് സഹായം ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം ഗള്‍ഫ് വിഭാഗം മേധാവി ഉത്തര്‍ സിങ് ഏറ്റുവാങ്ങി. ഇന്ത്യയിലെ ഖത്തര്‍ ആക്ടിങ് കൈകാര്യ കര്‍ത്താവ് അലി ബിന്‍ മുഹമ്മദ് അല്‍ ബദി, ഇന്ത്യയിലെ ഖത്തര്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി റഷീദ് ബിന്‍ അലി അല്‍ മറി, എന്നിവര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയിരുന്നു. 

200 ഓക്‌സിജന്‍ സിലിണ്ടറുകള്‍, 4300 ഇന്‍ജെക്ഷന്‍, 40 വെന്റിലെറ്ററുകള്‍ എന്നിവയാണ് ഖത്തര്‍ കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് അടിയന്തര കൊവിഡ് സഹായമായി എത്തിച്ചു നല്‍കിയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Doha
Top