News Desk

2021-05-31 05:40:19 pm IST

ദോഹ: ഇറാനിലേക്ക് ഖത്തറിന്റെ അടിയന്തര കൊവിഡ് സഹായ മരുന്നുകള്‍ എത്തിച്ചു നല്‍കിയതായി ഇറാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ ആഴ്ചയില്‍ ഖത്തറില്‍ നിന്നും ഇറാനിലെത്തുന്ന രണ്ടാം ഘട്ട സഹായമാണ് കഴിഞ്ഞ ദിവസം ടെഹ്‌റാന്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. 

ഇറാന്‍ ഊര്‍ജ മന്ത്രി റെസ അര്‍ദകാനിയന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഖത്തര്‍-ഇറാന്‍ സൗഹൃദ ബന്ധത്തിലെ ശക്തമായ അധ്യായമാണ് ദോഹയില്‍ നിന്നുള്ള കൊവിഡ് സഹായങ്ങളെന്ന് ഊര്‍ജ മന്ത്രി ട്വിറ്ററില്‍ കുറിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top