2019-09-19 10:21:20am IST

ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പാരീസിലെത്തി. ഉഭയകകഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ഹ്രസ്വ സന്ദർശനത്തിനായി പാരീസിലെത്തിയത്.

ഫ്രഞ്ച് പ്രസിഡന്റ ഇമ്മാനുവൽ മാക്രൊണുമായി എലീസ് കൊട്ടാരത്തിൽ നാളെ നടക്കുന്ന ചർച്ചകളാണ് അമീറിന്റെ പാരീസ് സന്ദർശനത്തിന്റെ മുഖ്യ അജണ്ട. ഖത്തറിലെ ഒരു ഉന്നത പ്രതിനിധി സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്. 


Top