News Desk

2021-09-21 10:34:49 pm IST

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് പകര്‍ച്ചവ്യാധി തങ്ങളുടെ കൂട്ടായ സുരക്ഷാ സംവിധാനത്തിന്റെ പോരായ്മകളും ബലഹീനതകളും വെളിപ്പെടുത്തിയെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി. ഐക്യരാഷ്ട്ര അഭയയുടെ പൊതു അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അമീര്‍. കൊറോണ വൈറസ് പ്രതിസന്ധി ലോകത്തെ പല പാഠങ്ങളും പഠിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ആരോഗ്യം സന്തുലിതമാക്കല്‍, ജനങ്ങളുടെ ഉപജീവനമാര്‍ഗം സുരക്ഷിതമാക്കുന്നതിന് സാമ്പത്തിക ചക്രം നിലനിര്‍ത്തികൊണ്ട് പോകല്‍ തുടങ്ങിയ പാഠങ്ങളാണ് കൊറോണ വൈറസ് ലോകത്തെ പഠിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 

'രാജ്യത്തിനകത്തേയും രാജ്യത്തിന് പുറത്തേയും പ്രശ്‌നങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ സെഷന്റെ കാഴ്ചപ്പാടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മുന്‍ഗണനകള്‍ക്കുള്ള ഞങ്ങളുടെ പിന്തുണ അറിയിക്കുകയാണ്. ദക്ഷിണ അര്‍ദ്ധഗോളത്തിലെ രാജ്യങ്ങളിലേക്ക് അവരുടെ ലഭ്യത മനസിലാക്കി വാക്‌സിനുകളുടെ തുല്യമായ വിതരണം ഉണ്ടാവേണ്ടതുണ്ടെന്ന് ഊന്നിപ്പറയുകയാണ്.', ഖത്തര്‍ അമീര്‍ പറഞ്ഞു. 

ഐക്യരാഷ്ട്ര സഭ 76-ാമത് പൊതു അസംബ്ലിയില്‍ അമീറാണ് ഖത്തര്‍ സംഘത്തെ നയിക്കുന്നത്. യു.എന്‍ ആസ്ഥാനത്ത് നടക്കുന്ന ജനറല്‍ അസംബ്ലിയുടെ ഉദ്ഘാടന സെഷനിലാണ് അമീര്‍ സംസാരിച്ചത്. കഴിഞ്ഞ തവണ കൊവിഡ് സാഹചര്യങ്ങള്‍ രൂക്ഷമായതിനാല്‍ വെര്‍ച്വല്‍ സമ്മേളനമായിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top