News Desk

2021-06-04 09:29:35 pm IST
ദോഹ: ഊര്‍ജ ഉത്പാദനം പരിസ്ഥിതിക്ക് ദോഷകരമാവരുതെന്ന് ഖത്തര്‍ ഊര്‍ജ മന്ത്രി സാദ്ദ് ബിന്‍ ശരീദ അല്‍ കാബി. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബെര്‍ഗിലെ സാമ്പത്തിക സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഖത്തറിലെ ഊര്‍ജ ഉത്പാദനം പാരിസ്ഥിതിക ഘടകങ്ങളെ കണക്കിലെടുത്താണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഊര്‍ജം ആവശ്യത്തിനും ഭാവി തലമുറയുടെ അഭിവൃദ്ധിയെ കരുതി ഉപയോഗിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇക്കാര്യത്തില്‍ ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യയാണ് ഖത്തര്‍ ഉപയോഗിക്കുന്നത്. 

ഊര്‍ജ ഉല്പാദനത്തിന്റെ ഭാഗമായി ഉണ്ടാവുന്ന കാര്‍ബണ്‍ എമിഷന്‍സ് വളരെയധികം കുറച്ചു കൊണ്ടുവരാനാണ് ഖത്തര്‍ എല്ലാ കാലവും ശ്രമിക്കുന്നത്. 1997 മുതല്‍ നടന്നു വരുന്ന റഷ്യന്‍ സാമ്പത്തിക ഫോറത്തിലേക്ക് ഖത്തറിനെ അതിഥി രാഷ്ട്രമാക്കിയ തീരുമാനത്തെ പ്രശംസിക്കുന്നതായും അല്‍ കാബി പറഞ്ഞു.   


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Tags :
Qatar Doha
Top